ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ പിക്ച്ചറായി ഇട്ട യുവാവിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കളമശ്ശേരി സ്വദേശി 28 വയസുള്ള ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്പാവൂരിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.Also read: മദ്യം നിരോധിച്ചയിടത്ത് മദ്യം വിറ്റയാളുടെ എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബ്രാഹ്മണ യുവാവിന്‍റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച് ‘പ്രായശ്ചിത്തം’, സംഭവം മധ്യപ്രദേശിൽഅതിനിടെ രാത്രിയിൽ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, തന്റെ വാട്സാപ്പിൽ പ്രൊഫൈൽ പിക്ചർ ആയി ഇടുകയും ചെയ്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തൃക്കാക്കരയിൽ നിന്നുമാണ് പൊലീസ് പ്രതിയെ പിടി കൂടിയത്.The Perumbavoor police have arrested a young man who posted his wife’s nude picture as his profile picture on WhatsApp. The arrested person is 28-year-old Shahrukh, a native of Kalamassery, Ernakulam.The post ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈൽ പിക്ച്ചറായി ഇട്ട യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് appeared first on Kairali News | Kairali News Live.