വെടിനിർത്തൽ ഒരു തുടക്കം മാത്രം: ഗസ്സയ്ക്ക് വേണ്ടത് യുദ്ധാനന്തര അതിജീവനത്തിനുള്ള ആഗോള സഹായം, പുനരധിവാസത്തിന് വർഷങ്ങൾ വേണ്ടി വരും

Wait 5 sec.

ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ഗസ്സ മുനമ്പിൻ്റെ പുനർനിർമ്മാണവും ജനജീവിതം സാധാരണ നിലയിലാക്കാനുള്ള വെല്ലുവിളികളും വർഷങ്ങളോളം നിലനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തുടർച്ചയായി നടന്ന രണ്ടുവർഷത്തെ ആക്രമണം ഗസ്സയെ സമ്പൂർണ്ണ ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുകയാണ്.യുദ്ധം ബാക്കിവെച്ച പ്രധാന വെല്ലുവിളികളും ഞെട്ടിക്കുന്ന കണക്കുകളും താഴെക്കൊടുക്കുന്നു:രണ്ട് വർഷത്തെ ഇസ്രായേൽ ആക്രമണത്തിൽ 1,70,000-ത്തോളം പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾക്ക് ദീർഘകാല പുനരധിവാസവും ചികിത്സയും ആവശ്യമാണ്.38 ആശുപത്രികളും ഡസൻ കണക്കിന് ആരോഗ്യ കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുകയോ പ്രവർത്തനം നിർത്താൻ നിർബന്ധിതമാവുകയോ ചെയ്തു.ഗസ്സയിലെ നാലിലൊന്ന് കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് (Acute Malnutrition) അനുഭവിക്കുന്നു. പട്ടിണി അതിവേഗം പടരുന്നതിനെക്കുറിച്ച് ദുരിതാശ്വാസ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.ഗസ്സയുടെ ജലവിതരണ, ശുചീകരണ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. അതിനാൽ, 96 ശതമാനം വീടുകളിലും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വെള്ളം പോലും ലഭ്യമല്ല.ജനങ്ങൾക്ക് തലചായ്ക്കാൻ ഒരിടമില്ലാത്ത അവസ്ഥയാണ് ഗസ്സയിൽ. ഏകദേശം 3,00,000 ഭവന യൂണിറ്റുകൾ പൂർണ്ണമായി തകർന്ന് അവശിഷ്ടങ്ങളായി മാറി.വിദ്യാഭ്യാസ മേഖലയും പൂർണ്ണമായി തകർന്നു. 670 സ്‌കൂളുകളും 165 യൂണിവേഴ്‌സിറ്റികളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു.ഈ പ്രതിസന്ധികളെല്ലാം കൂട്ടിച്ചേർക്കുമ്പോൾ, ഗസ്സയുടെ പുനർജീവിതം ആരംഭിക്കാൻ പോലും വർഷങ്ങൾ നീണ്ട സമഗ്രമായ അന്താരാഷ്ട്ര സഹായവും ദീർഘവീക്ഷണമുള്ള പദ്ധതികളും ആവശ്യമാണ്.The post വെടിനിർത്തൽ ഒരു തുടക്കം മാത്രം: ഗസ്സയ്ക്ക് വേണ്ടത് യുദ്ധാനന്തര അതിജീവനത്തിനുള്ള ആഗോള സഹായം, പുനരധിവാസത്തിന് വർഷങ്ങൾ വേണ്ടി വരും appeared first on Arabian Malayali.