ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് സ്മൃതി മന്ദാന; ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം

Wait 5 sec.

ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. വിശാഖപട്ടണത്ത് വനിതാ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുമ്പോഴാണ് ലോക റെക്കോർഡ് മന്ദാനയെ തേടിയെത്തിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വനിതാ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരിയായതാണ് റെക്കോർഡ്.മത്സരത്തില്‍ 66 പന്തില്‍ 80 റണ്‍സ് ആണ് 29-കാരിയായ മന്ദാന നേടിയത്. മാത്രമല്ല വനിതാ ഏകദിനത്തില്‍ 5000 റണ്‍സും അവർ തികച്ചു. മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെയും ഇന്ത്യന്‍ ബാറ്ററായി. ലോകതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയ അഞ്ചാമത്തെ ബാറ്ററാണ്. 112 ഇന്നിംഗ്സുകളിൽ 5,569 പന്തുകളിൽ നിന്നാണ് മന്ദാന ഈ നേട്ടം കൈവരിച്ചത്.Read Also: കങ്കാരുക്കളെ അടിച്ചുപറത്തി മന്ദാനയും റാവലും; ഓസ്‌ട്രേലിയക്കെതിരെ 331 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യമാത്രമല്ല റെക്കോർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ താരം കൂടിയായി മന്ദാന മാറി. 129 ഇന്നിംഗ്സുകളിൽ 6182 പന്തുകളിൽ നിന്ന് സൂസി ബേറ്റ്സ് സ്വന്തമാക്കിയ നേട്ടത്തെയാണ് മന്ദാന മറികടന്നത്. ടൂര്‍ണമെന്റില്‍ ശാന്തമായ തുടക്കമായിരുന്നെങ്കിലും വളരെ പെട്ടെന്ന് ഗംഭീരമായ ഫോമിലേക്ക് മന്ദാന തിരിച്ചെത്തിയിരുന്നു.The post ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് സ്മൃതി മന്ദാന; ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം appeared first on Kairali News | Kairali News Live.