കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

Wait 5 sec.

കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. താന്നി സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന ജോസഫിൻ്റെയും ഷീലയുടെയും മകൻ അലൻ ജോസഫ് (20), രാജൻ്റെയും ഷീജയുടെയും മകൻ വിനു രാജ് (20) എന്നിവരാണ് മരിച്ചത്.മയ്യനാട്-താന്നി റോഡിൽ ശാസ്താംകോവിൽ സ്കൂളിന് സമീപമായിരുന്നു അപകടം.Also read: മലപ്പുറത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി കൊല്ലത്തു നിന്നും മയ്യനാട്ടേക്ക് വന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ശാസ്താംകോവിൽ വളവിൽ ബസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിന്നു. ഗുരുതരമായി പരിക്കേറ്റ അലൻ ജോസഫിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലും വിനു രാജിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.Also read: Two young bikers died after a private bus and a bike collided in Mayyanad, Kollam.The post കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു appeared first on Kairali News | Kairali News Live.