ഇസ്ലാമാബാദ് | അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന്‍ സൈനികരേയും ഭീകരരേയും വധിച്ചതായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു.അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.താലിബാന്‍ ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു. പാകിസ്താനെതിരെ പോരാടുന്ന തെഹ്രീക്ക് ഇ താലിബാനെ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നു പാക്ക് സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്