മാതാപിതാക്കൾ പെൺമക്കൾ “അഹിന്ദുക്കളുടെ” വീടുകൾ സന്ദർശിക്കുന്നത് തടയണമെന്നും അവർ അനുസരിക്കുന്നില്ലെങ്കിൽ “കാലുകൾ ഒടിക്കണമെന്നും” മുൻ ഭോപ്പാൽ എംപി പ്രജ്ഞാ സിംഗ് താക്കൂറിന്റെ ജാതിവിവേചന പരാമർശം. ഈ മാസം ആദ്യം ഭോപ്പാലിൽ നടന്ന ഒരു മതസമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു ഈ പരാമർശം. മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പെൺമക്കൾ പ്രവർത്തിച്ചാൽ അവരെ ശാരീരികമായി ശിക്ഷിക്കാൻ ആണ് താക്കൂർ പറഞ്ഞത്.നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല-പ്രജ്ഞ പറഞ്ഞു.ALSO READ: ദീപാവലി കളറാകും: നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ രാജ്യത്ത് പടക്കവിപണി സജീവം; വായുമലിനീകരണ തോത് ഉയർന്നേക്കുമെന്ന് ആശങ്കമൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്. അടിച്ചോ പറഞ്ഞു മനസ്സിലാക്കിയോ സമാധാനിപ്പിച്ചോ സ്നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണം എന്നും പ്രജ്ഞ പറഞ്ഞു. പ്രസ്താവന വിവാദമായിരിക്കുകയാണ്.The post ‘പെൺമക്കളെ അഹിന്ദുക്കളുടെ വീട്ടില് വിടരുത്, അനുസരിക്കുന്നില്ലെങ്കിൽ കാല് തല്ലിയൊടിക്കണം’; ജാതിവിവേചന പരാമർശവുമായി ബിജെപി മുൻ എംപി appeared first on Kairali News | Kairali News Live.