പുനഃസംഘടനയിൽ നേതാക്കളടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സണ്ണി ജോസഫ്; ജംബോ പട്ടികയിൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷം

Wait 5 sec.

കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് നേതാക്കൾ അടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സമ്മതിച്ച് സണ്ണി ജോസഫ്. പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് പ്രതികരിച്ച അദ്ദേഹം എന്നാൽ സമുദായങ്ങളുടെ വ്യക്തിപരമായ പരാതികൾക്ക് മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കി. പരമാവധി എല്ലാവരോടും നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അഡീഷണൽ പട്ടിക വരുമോ എന്ന് കാത്തിരുന്ന് കാണാമെന്നും സണ്ണി ജോസഫ് പറഞ്ഞു.ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, കെപിസിസി ജംബോ പട്ടികക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി മൂർഛിക്കുകയാണ്. പുനഃസംഘടനയിൽ എ, ഐ വിഭാഗങ്ങളെ തഴഞ്ഞതിനൊപ്പം യുവാക്കളെ തഴഞ്ഞുവെന്ന ആക്ഷേപവും ശക്തമാണ്.ALSO READ; ‘ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണം’: മന്ത്രി കെ ബി ഗണേഷ്‌കുമാർനിലവിൽ പ്രഖ്യാപിച്ച കെപിസിസി ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡൻറുമാർ, ട്രഷറർ എന്നിവരുടെ പട്ടികക്കെതിരെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ യുവ നേതാക്കൾ കൂടി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കെപിസിസി പുനഃസംഘടനയിൽ യുവാക്കളായ കുറച്ച് പേർക്കെങ്കിലും അതൃപ്തി ഇല്ലാത്തതു കൊണ്ടല്ല പ്രതികരിക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറ് നുസൂർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി നേതൃത്വം പ്രവർത്തകരെ മുതലെടുക്കരുത്.  പൂർണ്ണമായ പുനഃസംഘടന നടത്താൻ എന്താണ് ബുദ്ധിമുട്ട് എന്ന് അവർ തന്നെ ചിന്തിക്കണം. സെക്രട്ടറി സ്ഥാനത്തേയ്ക്ക് നേതാക്കളെ നിയോഗിക്കാൻ ബുദ്ധിമുട്ട് ആർക്കാണ് എന്ന് നേതൃത്വം വ്യക്തമാക്കണം. ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിൽ കൂടുതലും പൂർണ്ണസമയം പാർട്ടി പ്രവർത്തനത്തിന് ചിലവഴിക്കാൻ കഴിയുന്ന ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. അതിൽ എം എൽ എ മാരോ എം പി മാരോ ഉണ്ടാകില്ല. അങ്ങനെയിരിക്കെ അവർക്ക് വേണ്ടി തീരുമാനം എടുക്കാനുള്ള നേതൃത്വം ഇനിയെങ്കിലും ആ ഔചിത്വം കാണിക്കണമെന്നും യുവാക്കൾ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിലും കോൺഗ്രസിന്റെ ഉള്ളിലെ പൊട്ടിത്തെറി കൂടുതൽ പരസ്യമായി രംഗത്ത് വരും എന്നാണ് സൂചന.The post പുനഃസംഘടനയിൽ നേതാക്കളടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സണ്ണി ജോസഫ്; ജംബോ പട്ടികയിൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷം appeared first on Kairali News | Kairali News Live.