ഓസീസിനൊപ്പം മ‍ഴയും കളിച്ചു; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

Wait 5 sec.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. 7 വിക്കറ്റിനാണ് പെർത്ത് ഏകദിനത്തിൽ ഇന്ത്യയെ ഓസീസ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സെടുത്തു. മ‍ഴ രംസകൊല്ലിയായി എത്തിയതോടെ മ‍ഴ നിയമ പ്രകാരം 26 ഓവറായി മത്സരം വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് തുടക്കം മുതൽ ഓസീസ് ബൗളർമാർ പ്രഹരമേൽപ്പിച്ചിരുന്നു. സ്ക്വാഡിൽ തിരിച്ചെത്തിയ രോഹിത് ശർമ എട്ട് റണ്‍സിനും വിരാട് കോഹ്‌ലി പൂജ്യത്തിനും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 10 റണ്‍സും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 11 റണ്‍സും എടുത്ത് കൂടാരം പുൽകി. 38 റണ്‍സെടുത്ത കെ എൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. അക്സർ പട്ടേൽ(31), നിതീഷ് കുമാർ റെഡ്ഡി (19) എന്നിവരാണ് രാഹുലിനൊപ്പം ഭേദപ്പെട്ട സ്കോർ നേടിയത്.ALSO READ;‘ലണ്ടനിൽ പോയപ്പോൾ 80 കോടിയുടെ വീട് കോഹ്ലി സഹോദരന് നൽകി’; സോഷ്യൽ മീഡിയ വാർത്തകൾക്ക് പരിഹാസപ്പോസ്റ്റിലൂടെ മറുപടി നൽകി വികാസ്മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ 12.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. 27 പന്തുകൾ ശേഷിക്കെയായിരുന്നു കങ്കാരുക്കളുടെ ജയം. ക്യാപ്റ്റൻ മിച്ചൽ മാർഷ് 46 റണ്‍സെടുത്തു. മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്, മിച്ചൽ ഓവൻ എന്നിവർ ഓസ്ട്രേലിയക്കായി രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തി.The post ഓസീസിനൊപ്പം മ‍ഴയും കളിച്ചു; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി appeared first on Kairali News | Kairali News Live.