രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Wait 5 sec.

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയിട്ട് ഇന്ന് 15 ദിവസം. രാഹുലിനു വേണ്ടിയുള്ള തെരച്ചിൽ പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ സംരക്ഷണം ഒരുക്കുന്നത് എന്ന വിമർശനവും ശക്തമാണ്.അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്ന പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.ALSO READ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത് നുണകോട്ടകൾ കെട്ടുകയാണ്: കെ റഫീഖ്അതിക്രൂരമായ ബലാൽസംഗത്തിനാണ് താൻ ഇരയായതെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നുണ്ട്. ഇതടക്കം പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.The post രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് appeared first on Kairali News | Kairali News Live.