വോട്ട് ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

Wait 5 sec.

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കൈപ്പാടിയാണ് പോസ്റ്റിട്ടത്. നേരത്തെ കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. കരകുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു സൈദാലിക്ക് വോട്ട്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.രഹസ്യ സ്വഭാവത്തിലുള്ള വോട്ട് പരസ്യപ്പെടുത്താന്‍ നിയപ്രകാരം കഴിയില്ലെന്നതാണ് ചട്ടം. ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യ നിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ALSO READ: ഇൻഡി​ഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഹൈക്കോടതികഴിനാജ് ദിവസം ആയിരുന്നു തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ വോട്ടെടുപ്പ് നടന്നത്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു. നാളെയാണ് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ്. ഡിസംബർ 13 ണ് വോട്ടെണ്ണൽ.The post വോട്ട് ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.