എസ്ഐആർ ചർച്ച: ലോക്‌സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും

Wait 5 sec.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കര ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. തന്റെ വാര്‍ത്താ സമ്മേളനത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയാറാണോ എന്ന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ആദ്യ വോട്ട് കൊള്ള നടത്തിയത് നെഹ്‌റുവെന്ന് അമിത് ഷായുടെ വിമര്‍ശനം. അമിത് ഷായുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചുഎസ്‌ഐആര്‍ നടപടിയില്‍ മോദിസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും അതിനിശിതമായി വിമര്‍ശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്. വോട്ട് ചോരി ആദ്യം നടത്തിയത് കോണ്‍ഗ്രസെന്ന് വിമര്‍ശിച്ച അമിത് ഷാ, നെഹ്‌റുവാണ് ആദ്യ വോട്ട് കൊള്ളയിലൂടെ പട്ടേലിന് പകരം നെഹ്‌റു പ്രധാനമന്ത്രിയായി. രണ്ടാമത്തെ വോട്ട് കൊള്ള നടത്തിയത് ഇന്ദിര ഗാന്ധിയെന്നും മൂന്നാമത്തെ വോട്ട് കൊള്ള നടത്തിയത് സോണിയ ഗാന്ധിയെന്നും അമിത് ഷായുടെ വിമര്‍ശനം.ALSO READ: ദിലീപ് അനുകൂല പ്രസ്താവന: അടൂർ പ്രകാശിന്റെ പരാമർശം യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പാടില്ലാത്തത്; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻഅമിത് ഷായുടെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടത് പരസ്പര വാക്‌പോരിലേക്ക് നയിച്ചു. തന്റെ വാര്‍ത്ത സമ്മേളനത്തിന്‍മേല്‍ ചര്‍ച്ചക്കുണ്ടോ എന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി.പ്രതിപക്ഷ നേതാവല്ല തന്റെ പ്രസംഗത്തിന്റ ക്രമം നിശ്ചയിക്കുന്നതെന്നും താന്‍ എന്ത് പറയണമെന്ന തീരുമാനം തന്റേതെന്നും അമിത് ഷായുടെ മറുപടി. പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്ഷുഭിതനായ അമിത് ഷാ പ്രസംഗം കേള്‍ക്കാന്‍ ക്ഷമ വേണമെന്നും പരിഹസിച്ചു. അമിത് ഷാ കള്ളം പറയുന്നുവെന്ന് വിമര്‍ശിച്ച പ്രതിപക്ഷം സഭ നടപടികളും ബഹിഷ്‌കരിച്ചു.The post എസ്ഐആർ ചർച്ച: ലോക്‌സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും appeared first on Kairali News | Kairali News Live.