ദിലീപ് അനുകൂല പ്രസ്താവന: അടൂർ പ്രകാശിന്റെ പരാമർശം യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പാടില്ലാത്തത്; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

Wait 5 sec.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദിലീപിന് അനുകൂലമായി അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമർശനവുമായി കെ. മുരളീധരൻ രം​ഗത്ത് എത്തിയത്. യുഡിഎഫ് പദവിയിൽ ഇരുന്നുകൊണ്ട് നടത്താൻ പാടില്ലാത്ത പരാമർശമാണ് അടൂർ പ്രകാശിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോൺഗ്രസ് നേതാവ് പറയുന്നു.അടൂർ പ്രകാശ് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഒരിക്കലും ഈയൊരു സ്ഥാനത്ത് ഇരുന്നുകൊണ്ടോ, കോൺഗ്രസിന്റെ എംപി എന്നുള്ള നിലയിലോ പറയാൻ പാടില്ലായിരുന്നു എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കേസിന്റെ കോടതി വിധി വന്ന ഉടനെ തന്നെ കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ നിലപാട് വളരെ വ്യക്തമാക്കിയതാണ്. അതിനുശേഷം അതിന്റെ മേലെ അഭിപ്രായം പറയുന്ന ആരാണെങ്കിലും, താനാണെങ്കിൽ പോലും, കൂടുതൽ അഭിപ്രായം പറയാൻ പാടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.ALSO READ: തൃശൂർ പുതുക്കാട് കെ.മുരളീധരൻ്റെ അനുയായിയായ കോൺഗ്രസ് നേതാവ് രാജിവെച്ചുനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതിജീവിതയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നത്. കെപിസിസി പ്രസിഡന്റ് അടക്കം അടൂർ പ്രകാശിന്റെ പരാമർശം തള്ളി കൊണ്ട് രംഗത്തെത്തിയതോടെ നിലപാട് തിരുത്തി അടൂർ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താൻ പറഞ്ഞത് എന്നും താൻ അതിജീവിതയ്ക്കൊപ്പമാണ് എന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.എന്നാൽ അതിന് മുൻപ് ദിലീപിന് നീതി കിട്ടിയെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ആയിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെയും രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നുമാണ് അടൂർ പ്രകാശ് കുറ്റപ്പെടുത്തിയത്.The post ദിലീപ് അനുകൂല പ്രസ്താവന: അടൂർ പ്രകാശിന്റെ പരാമർശം യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പാടില്ലാത്തത്; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ appeared first on Kairali News | Kairali News Live.