കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Wait 5 sec.

മനാമ: അദ്ലിയയില്‍ നിന്നും ഇന്നലെ രാത്രി കാണാതായ 12 വയസ്സുള്ള ആണ്‍കുട്ടിയെ കണ്ടെത്തി. ഖമിസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നതാന്‍ ഡെറിയെ ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് കാണാതായത്.കുട്ടി സുരക്ഷിതനാണെന്ന് പിതാവ് ഡെറി ജോര്‍ജ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 തോടെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഉടനെ തന്നെ അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. The post കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.