ബ്രേക്ക് ഫാസ്റ്റിന് ഇനി ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഹെൽത്തിയായി തന്നെ തയ്യാറാക്കാം. സമയം ഒട്ടും ആവശ്യമില്ലാത്ത ഈ സേമിയ (വെർമിസെല്ലി) ഉപ്പുമാവ് ആരോഗ്യവും രുചിയും ഒരുപോലെ നൽകുന്ന ഒന്നാണ്. നാരുകൾ, പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ എന്നിവയുടെ നല്ല ഉറവിടമാണ് സേമിയ. ഇത് ശരീരത്തിന് ഊർജ്ജം നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.ആവശ്യമായ ചേരുവകൾസേമിയ – 2 കപ്പ്വെളിച്ചെണ്ണ -1 ടേബിൾസ്‌പൂൺഉള്ളി – 1തക്കാളി – 1പച്ചമുളക് – 2 എണ്ണംമല്ലിയില -ആവശ്യത്തിന്ജീരകം – അര ടീസ്‌പൂൺനിലക്കടല – 25 ഗ്രാംകടല- 2 ടീസ്‌പൂൺഉഴുന്നുപരിപ്പ് – 2 ടീസ്‌പൂൺകടുക് – 4 ടീസ്‌പൂൺചുവന്ന മുളക് -1 എണ്ണംകറിവേപ്പില – ആവശ്യത്തിന്മഞ്ഞൾപൊടി – അര ടീസ്‌പൂൺഉപ്പ് – പാകത്തിന്Also Read: അവൽ ഇഷ്ടമല്ലെ ? എങ്കിൽ ഇനി പോഹയൊന്ന് ട്രൈ ചെയ്തു നോക്കുതയ്യാറാക്കുന്ന വിധംആദ്യം ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകം, നിലക്കടല, കടല, ഉഴുന്നുപരിപ്പ്, ചുവന്ന മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റാം.ശേഷം ഇതിലേക്ക് 3 കപ്പ് വെള്ളം ചേർക്കുക. തിളയ്ക്കുമ്പോൾ വറുത്ത വെർമിസെല്ലി ചേർക്കാം. വെള്ളം വറ്റുന്നതുവരെ നന്നായി വേവിക്കുക. അവസാനമായി മല്ലിയില കൂടി മുകളിൽ വിതറിയ ശേഷം ചൂടോടെ വിളമ്പാം.The post ബ്രേക്ക് ഫാസ്റ്റിന് ഇനി ഹെൽത്തി ഉപ്പുമാവ് പരീക്ഷിക്കാം; ഞൊടിയിടയിൽ തയ്യാറാക്കാം appeared first on Kairali News | Kairali News Live.