30th IFFK: കേരളത്തിന്‍റെ സ്വന്തം ചലച്ചിത്രോത്സവത്തിന് നാളെ തിരി തെളിയും

Wait 5 sec.

കേരളത്തിന്‍റെ ചലച്ചിത്ര ഉത്സവത്തിന് നാളെ തിരി തെളിയും. ഒട്ടേറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ 30മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. 200ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെ വെള്ളിത്തിരയിൽ തെളിയുക. 26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ടോക്കിയോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച, ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്റ്റീൻ 36 ആണ് ഉദ്ഘാടന ചിത്രം.1936 ലെ പലസ്തീൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചരിത്ര സിനിമ കൂടിയാണ് പലസ്തിൻ 36.ALSO READ; ഐഎഫ്എഫ്കെ ലോകത്തിൻ്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തുവനിതാ സംവിധായകരുടെ സിനിമകൾ, ലാറ്റിൻ അമേരിക്കൻ പാക്കേജ്, സുവർണ ചാകോരം പുരസ്കാരം നേടിയ സിനിമകൾ, ലൈഫ്ടൈം അച്ചീവമെന്റ് പുരസ്കാരം നേടിയ സിനിമകൾ, കൺട്രി ഇൻ ഫോക്കസ് വിയറ്റ്നാം, പാതിരാ സിനിമ, ലോക സിനിമ, ഇന്ത്യൻ സിനിമ തുടങ്ങിയ വിഭാഗങ്ങളിലാണ് സിനിമ പ്രദർശിപ്പിക്കുക. പതിനായിരത്തിലേറെ ഡെലിഗേറ്റുകളെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. പതിവിൽ കൂടുതലായി ഇത്തവണ ഒരു അധിക തീയറ്റർ കൂടി ചലച്ചിത്ര മേളയ്ക്കായി ഒരുക്കിയിട്ടുണ്ട്.The post 30th IFFK: കേരളത്തിന്‍റെ സ്വന്തം ചലച്ചിത്രോത്സവത്തിന് നാളെ തിരി തെളിയും appeared first on Kairali News | Kairali News Live.