കോട്ടയത്ത് മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; സുഹൃത്ത് പിടിയിൽ

Wait 5 sec.

വീട് നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വ്യാഴം രാത്രി 9.30 ഓടെയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിന്‍റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകരാറുകാരനായ വിപിനും ബ്നീഷും. ALSO READ; തിരുവനന്തപുരം രാജൻ കൊലക്കേസ്: അച്ഛന്‍റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കുംവീടിൻ്റെ പാലുകാച്ചൽ വെള്ളിയാഴ്ചയാണ്. ഇതിൻ്റെ സൽക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച വിപിൻ മറിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.News Summary: Youth stabbed to death during drunken argument in Kottayam. The post കോട്ടയത്ത് മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; സുഹൃത്ത് പിടിയിൽ appeared first on Kairali News | Kairali News Live.