തിരുവനന്തപുരത്ത് വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി ഡോക്ടറുടെ പരാക്രമം. പരാതിയെ തുടർന്ന് പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് മദ്യപിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്ക് എത്തിയത്. ഇത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലായി. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ രോഗികളും പൊലീസിന് പരാതി നൽകി.ALSO READ; ഫുട്ബോൾ മത്സരത്തിൽ പാക്കിസ്ഥാൻ ആർമി ജയിച്ചതിന് പിന്നാലെ കൂട്ടത്തല്ലും അടിപിടിയും, റഫറിക്കും മർദനം; വൈറലായി വീഡിയോതിരുവനന്തപുരം രാജൻ കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതിഉളിയാഴത്തറ രാജൻ എന്ന രാജപ്പൻ നായരെ കൊലപെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരനെന്ന് കോടതി. ഉളിയഴാത്തറ സ്വദേശിയായ ജയസൂര്യ എന്ന് വിളിക്കുന്ന രാജേഷിനെയാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ————————————————————————————————-News summary: A doctor was arrested for drunkenness while on duty at Vellarada in Thiruvananthapuram. Following a complaint, the police arrived and arrested the doctorThe post വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി പരാക്രമം; രോഗികളുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു appeared first on Kairali News | Kairali News Live.