ടി കെ എം കോളേജ് ട്രസ്റ്റ് സെക്രട്ടറിയും വ്യവസായിയുമായ അശ്രാമം സിതാരയിൽ ടി കെ കമാലുദ്ദീൻ മുസലിയാർ അന്തരിച്ചു. 88 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം.ടി കെ എം വിദ്യാഭ്യസ സ്ഥാപനങ്ങളുടെ സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന അന്തരിച്ച തങ്ങൾ കുഞ്ഞ് മുസലിയാരുടെ മകനാണ്. കബറടക്കം ഡിസംബർ 12, വെള്ളിയാഴ്ച രാവിലെ11 മണിയ്ക്ക് കിളികൊല്ലൂർ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും. പി കെ ജമീലാ ബീവിയാണ് ഭാര്യ. ഇവർ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്ഥാപകനും വ്യവസായിയുമായിരുന്ന എ കെ കാദർകുട്ടിയുടെ മകളാണ്. മക്കൾ : അമീന മുസലിയാർ, സൈദാ മുസലിയാർ, ഫൈസൽ മുസലിയാർ. മരുമക്കൾ : ഡോ. റഫീഖ്, ആഷിക്ക്, മറിയം.The post ടി കെ എം കോളേജ് ട്രസ്റ്റ് സെക്രട്ടറി ടി കെ കമാലുദ്ദീൻ മുസലിയാർ അന്തരിച്ചു appeared first on Kairali News | Kairali News Live.