അടുത്തിടെയാണ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിലിയൻ മർഫി നായകനായ ‘പീക്കി ബ്ലൈൻഡേഴ്‌സ്’ സിനിമയുടെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘പീക്കി ബ്ലൈൻഡേഴ്‌സ്: ദി ഇമ്മോർട്ടൽ മാൻ’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം 2026 മാർച്ച് 6ന് ആണ് പ്രദർശനത്തിനെത്തുക. തെരഞ്ഞെടുത്ത തിയേറ്ററുകളിൽ മാത്രമാകും ചിത്രം റിലീസ് ചെയ്യുക.തിയേറ്റർ റിലീസിന് ശേഷം, ‘പീക്കി ബ്ലൈൻഡേഴ്‌സ്’ ഒടിടിയിലും പ്രദർശനത്തിനെത്തും. നെറ്റ്ഫ്ലിക്സ് ആണ് ആഗോളതലത്തിൽ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. മാർച്ച് 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. View this post on Instagram A post shared by Netflix UK & Ireland (@netflixuk)ടോം ഹാർപ്പർ ആണ് ‘പീക്കി ബ്ലൈൻഡേഴ്‌സ്’ സംവിധാനം ചെയ്യുന്നത്. സ്റ്റീവൻ നൈറ്റിന്റേതാണ് രചന. ഓസ്കാർ ജേതാവായ കിലിയൻ മർഫി, 2013 മുതൽ 2022 വരെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച, ബാഫ്റ്റ പുരസ്കാരമടക്കം നേടിയ സീരീസിലെ ടോമി ഷെൽബി എന്ന കഥാപാത്രമായി വീണ്ടും തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സോഫി റണ്ടിൽ, ബാരി കിയോഗൻ, സ്റ്റീഫൻ ഗ്രഹാം, ജെയ് ലൈക്കുർഗോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ പരമ്പരയിലെ മർഫി, റണ്ടിൽ, ഗ്രഹാം എന്നിവരോടൊപ്പം, നെഡ് ഡെന്നെഹി, പാക്കി ലീ, ഇയാൻ പെക്ക് എന്നിവരും വേഷമിടുന്നുണ്ട്.Also Read: ‘ഏഞ്ചൽസ് ഫാളൻ’ ഒടിടിയിലേക്ക്: എപ്പോൾ, എവിടെ കാണാം?“ഇത് ആരാധകർക്കുള്ളതാണ്” എന്നാണ് ചിത്രത്തെക്കുറിച്ച് ആവേശഭരിതനായ മർഫി നേരത്തെ ഒരു പ്രസ്താവനയിൽ പറഞ്ഞത്. ടോമി ഷെൽബി എന്ന കഥാപാത്രം ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത ആരാധകരെയാണ് നേടിക്കൊടുത്തത്. ‘പീക്കി ബ്ലൈൻഡേഴ്‌സ്’ സീരീസിന്റെ ആറാം സീസൺ അവസാനിച്ചിതിന് പിന്നാലെയാണ് കിലിയൻ മർഫി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമറി’ൽ അഭിനയിച്ചത്.The post ടോമി ഷെൽബി മടങ്ങിവരുന്നു, കിലിയൻ മർഫിയുടെ ‘പീക്കി ബ്ലൈൻഡേഴ്‌സ്’ സിനിമ തിയേറ്ററുകളിൽ എത്തുക എപ്പോൾ? appeared first on Kairali News | Kairali News Live.