‘എങ്ങനെയാണ് മലയാളത്തിൽ ഇത്ര നല്ല സിനിമകൾ ചെയ്യുന്നത് എന്ന് എന്നോട് മറ്റു ഭാഷകളിൽ നിന്നുള്ളവർ ചോദിക്കാറുണ്ട്’: ലിജോ മോൾ ജോസ്

Wait 5 sec.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ഇന്ന് ടാഗോർ തിയേറ്ററിൽ നടന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് ഡോ. ദിവ്യ എസ്. അയ്യരിൽ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടി ലിജോമോൾ പ‍ഴയ ഐഎഫ്എഫ്കെ അനുഭവങ്ങളും, സിനിമാ അനുഭവങ്ങളും കൈരളി ന്യൂസ് പ്രതിനിധിയോട് പങ്കുവെച്ചു. തമിഴിൽ സിനിമ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ എല്ലാവരും നിങ്ങൾ ഇത്രയും ചെറിയ സമയത്തിനുള്ളിൽ അല്ലെങ്കിൽ ഇത്രയും ചുരുങ്ങിയ ബഡ്ജറ്റ് വെച്ചിട്ട് ഇത്രയും നല്ല സിനിമകൾ എങ്ങനെയാണ് ചെയ്യുന്നത് എന്താണ് അതിന്റെ സീക്രറ്റ് എന്നൊക്കെ ചോദിക്കുമെന്നും നടി പറഞ്ഞു. കാണാം വീഡിയോ.Also Read: അതിജീവനത്തിനായുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം; പലസ്തീൻ പാക്കേജ് സിനിമകളുമായി 30-ാമത് IFFKThe post ‘എങ്ങനെയാണ് മലയാളത്തിൽ ഇത്ര നല്ല സിനിമകൾ ചെയ്യുന്നത് എന്ന് എന്നോട് മറ്റു ഭാഷകളിൽ നിന്നുള്ളവർ ചോദിക്കാറുണ്ട്’: ലിജോ മോൾ ജോസ് appeared first on Kairali News | Kairali News Live.