പതിനാല് ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ പാലക്കാടെത്തിയ പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കൂക്കി വിളിച്ച് എതിരേറ്റ് പൊതുജനം. രാഹുൽ എത്തിയ കാറിൽ കോഴിയുടെ ചിത്രം പതിപ്പിച്ച് ഇടത് പ്രവർത്തകരടക്കം ഉള്ള ജനങ്ങൾ പ്രതിഷേധിച്ചു. രാഹുലിന് സംരക്ഷണമൊരുക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു. പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.വോട്ടിട്ടതിന് ശേഷം എം എൽ എ ഓഫീസിലേക്ക് പോയ രാഹുൽ അവിടെയും പ്രതിഷേധം നേരിട്ടു. ഇവിടെ മാധ്യമങ്ങളെ കണ്ടെങ്കിലും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പലതിനും രാഹുലിന് മറുപടിയില്ലായിരുന്നു.ALSO READ; മാളത്തില്‍ നിന്നും പുറത്തുചാടി; വോട്ട് ചെയ്യാൻ പാലക്കാടെത്തി രാഹുൽ മാങ്കൂട്ടത്തിൽനവംബർ 27നാണ് പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് ഡിജിറ്റൽ തെളിവുകൾ അടക്കം പരാതി നൽകിയത്. അന്ന് തന്നെ രാഹുൽ മുങ്ങി. പിന്നീട് രണ്ടാമത് ഒരു യുവതി കൂടി പരാതിയുമായി എത്തി. ഗത്യന്തരമില്ലാതെ കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. The post കാറിൽ കോഴിയുടെ ചിത്രം പതിച്ച് ജനങ്ങളുടെ പ്രതിഷേധം; മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ appeared first on Kairali News | Kairali News Live.