ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്്വ്യവസ്ഥകളിൽ ഒന്നാണ് ദുബൈ. ഈ വളർച്ച ബിരുദധാരികൾക്ക് തൊഴിലവസരങ്ങളിൽ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നു. വിദേശത്ത് പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രധാനപ്പെട്ട ഇടമായി ഇന്ന് ദുബൈ മാറിയിട്ടുണ്ട്.• ജോലി അവസരങ്ങൾഎണ്ണ, വാതകം, ടൂറിസം, ധനകാര്യം തുടങ്ങിയ ദുബൈയുയുടെ വളർന്നുവരുന്ന മേഖലകൾ ബിരുദധാരികൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.• എളുപ്പത്തിലുള്ള അപേക്ഷലളിതമായ അപേക്ഷാ പ്രക്രിയയും കൃത്യമായ സർക്കാർ നയങ്ങളും അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ദുബൈയിൽ പഠനം എളുപ്പമാക്കുന്നു.• ഗോൾഡൻ വിസമികച്ച വിദ്യാർഥികൾക്ക് പത്ത് വർഷത്തെ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നു. ഇത് രാജ്യത്ത് കരിയർ തുടങ്ങാൻ അവരെ സഹായിക്കുന്നു.• ഇന്റർപേഴ്സനൽ സ്‌കിൽസ്ആശയവിനിമയം വികസിപ്പിക്കാൻ ദുബൈയിയുടെ വൈവിധ്യമാർന്ന സംസ്‌കാരം വിദ്യാർഥികളെ സഹായിക്കുന്നു.• നികുതി രഹിത വരുമാനംശമ്പളത്തിന് നികുതിയില്ല എന്നത് ദുബൈയെ വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ആകർഷകമാക്കുന്നു.• താങ്ങാനാകുന്ന യു കെ/യു എസ് ബിരുദങ്ങൾകുറഞ്ഞ ചെലവിൽ യു കെ- യു എസ് സർവകലാശാലകളുടെ മികച്ച ക്യാമ്പസുകളിൽ പഠനം.• ഭാഷ തടസ്സമില്ലദുബൈയിൽ ഇംഗ്ലീഷ് പ്രധാന ഭാഷയായി മാറിക്കഴിഞ്ഞതിനാൽ വിദേശ വിദ്യാർഥികൾക്ക് ആശയവിനിമയം എളുപ്പമാക്കുന്നു.ഒരു വർഷത്തെ ഏകദേശ ട്യൂഷൻ ഫീസ് 50,000 ദിർഹം ആണ്. താമസ, ഭക്ഷണ നിരക്കുകൾ ഏകദേശം 30,000 ദിർഹം ആണ്.• ദുബൈയിലെ ജനപ്രിയ സർവകലാശാലകൾഹെർട്ട്‌ഫോർഡ്ഷയർ സർവകലാശാല, ഷാർജ ക്യാമ്പസ്ബർമിംഗ്ഹാം സർവകലാശാല, ദുബൈ ക്യാമ്പസ്അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് റാസ് അൽ ഖൈമകർട്ടിൻ യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്വോളോങ്കോംഗ് സർവകലാശാല, ദുബൈ ക്യാമ്പസ്ബാത്ത് സ്പാ യൂനിവേഴ്‌സിറ്റി, റാസ് അൽ ഖൈമഹെരിയറ്റ് വാട്ട് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്ബോൾട്ടൺ യൂനിവേഴ്‌സിറ്റി അക്കാദമിക് സെന്റർ, റാസ് അൽ ഖൈമമർഡോക്ക് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്ബ്രാഡ്‌ഫോർഡ് യൂനിവേഴ്‌സിറ്റി, ദുബൈ ക്യാമ്പസ്• ജനപ്രിയ കോഴ്‌സുകൾടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്ബിസിനസ്സ് ആൻഡ് മാനേജ്‌മെന്റ്എയ്‌റോസ്‌പേസ് എൻജിനീയറിംഗ്സിവിൽ എൻജിനീയറിംഗ്/കൺസ്ട്രക്്ഷൻ മാനേജ്‌മെന്റ്ആർക്കിടെക്ചർ