വിവാഹമോചനം ലഭിച്ചതിന് പിറ്റേദിവസം യുവതിയെയും ഇരട്ടക്കുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം അമേരിക്കയിലെ ആർക്കൻസാസിൽ

Wait 5 sec.

വാഷിംഗ്ടൺ: വിവാഹമോചനം ലഭിച്ചതിന് പിറ്റേദിവസം യുവതിയെയും ഇരട്ടക്കുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ആർക്കൻസാസിലാണ് 39-കാരിയായ യുവതിയെയും അവരുടെ ആറ് വയസ്സുള്ള ഇരട്ട പെൺകുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹോട് സ്പ്രിംഗ്സിലെ ഇവരുടെ ആഡംബര വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞ്, വിവാഹമോചന നടപടികൾ പൂർത്തിയായി ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ ദാരുണ സംഭവം നടന്നത്.പോലീസ് എത്തുമ്പോൾ മൂവരും വെടിയേറ്റ നിലയിലായിരുന്നു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും, പ്രാഥമിക നിഗമനം കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.Also Read- കൊല്ലത്ത് പോക്സോ കേസ് പ്രതിക്ക് അറുപത്തിയേഴര വർഷം കഠിനതടവ്പ്രമുഖ ഡോക്ടറായ ഭർത്താവുമായി യുവതി കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനം കോടതി ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.The post വിവാഹമോചനം ലഭിച്ചതിന് പിറ്റേദിവസം യുവതിയെയും ഇരട്ടക്കുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം അമേരിക്കയിലെ ആർക്കൻസാസിൽ appeared first on Kairali News | Kairali News Live.