വഞ്ചിയൂരില്‍ ട്രാൻസ്ജെൻഡേ‍ഴ്സിനെ അപമാനിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി. നാല് ബിജെപി പ്രവർത്തകർക്കെതിരെയാണ് ട്രാൻസ്ജെൻഡേ‍ഴ്സ് പരാതി നൽകിയത്. ജെൻഡർ അധിക്ഷേപം നടത്തിയെന്നും അതിക്രമം നടത്തി എന്നും പരാതിയിൽ അവര്‍ പറഞ്ഞു. വഞ്ചിയൂർ പൊലീസിലാണ് പരാതി നൽകിയത്.അതേസമയം, വഞ്ചിയൂരില്‍ ബി ജെ പിയുടെ കള്ളവോട്ട് ആരോപണത്തില്‍ മറുപടിയുമായി ആരോപണ വിധേയര്‍ രംഗത്തെത്തി. കള്ളവോട്ട് ചെയ്തതിനു തെളിവുണ്ടോയെന്ന് ട്രാൻസ്ജെൻഡര്‍ കാര്‍ത്തിക ചോദിച്ചു. ഞാൻ വഞ്ചിയൂർ താമസിക്കുന്ന ആളാണ്. കഴിഞ്ഞ വട്ടവും ഇവിടെ വന്നാണ് വോട്ട് ചെയ്തത്. ഇവിടെ മാത്രമേ വോട്ടുള്ളൂ. അന്നൊന്നും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോൾ പുറത്തുവന്നതെന്ന് അവര്‍ പറഞ്ഞു. ALSO READ: ‘വിവാഹമോചനം കൂടുന്നു, കോടതി കയറിയിറങ്ങാൻ വയ്യ’; ബെംഗളൂരു ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്ബിജെപിയുടെ ഒരു പ്രവർത്തകൻ അനാവശ്യമായി പ്രകോപനമുണ്ടാക്കി. മോശമായി സംസാരിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. രാവിലെ മുതൽ അനുഭവിക്കുന്നുണ്ട്. പാർട്ടി ഞങ്ങളെ ചേർത്തുനിർത്തുന്നുണ്ട്. മാസങ്ങളായി ഇലക്ഷൻ വർക്കിലുണ്ടെന്ന് കാര്‍ത്തിക പറഞ്ഞു.കരട് പട്ടിക പൂർത്തിയാക്കുമ്പോൾ തന്നെ വോട്ട് തങ്ങൾക്ക് ഇവിടെയുണ്ടെന്ന് മറ്റൊരു ട്രാൻസ്ജെൻഡര്‍ ശ്യാമ എസ് പ്രഭ പറഞ്ഞു. ജനാധിപത്യമായ അവകാശത്തെ നിഷേധിക്കുന്ന സമീപനമാണ് ബിജെപിയുടേത്. തിരുവനന്തപുരം നഗരസഭയിൽ പലയിടത്തും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വോട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള വാർഡാണ് വഞ്ചിയൂരെന്ന് അവര്‍ പറഞ്ഞു.The post വഞ്ചിയൂരില് വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ അധിക്ഷേപിച്ചു, അതിക്രമം നടത്തി: നാല് ബിജെപി പ്രവർത്തകർക്കെതിരെ പൊലീസില് പരാതി appeared first on Kairali News | Kairali News Live.