കേന്ദ്ര  സായുധ  പോലീസ്  സേനകളിൽ25,487ഒഴിവുകൾ

Wait 5 sec.

കേന്ദ്ര സായുധ പോലീസ് സേനകളിലെ 25,487 കോൺസ്റ്റബിൾമാരുടെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2,020 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. മാർച്ചിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.കേരളത്തിലെ ഒമ്പത് ജില്ലകളിൽ പരീക്ഷാ കേന്ദ്രമുണ്ടാകും. • ബോർഡർ സെക്യൂരിറ്റി ഫോഴ്സ്- 616 • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴസ്- 14,595 • സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്- 5,490 • സശസ്ത്ര സീമാബൽ- 1,764 • ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്- 1,293 • അസം റൈഫിൾസ്- 1,706 • സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്- 23.ശമ്പളം: 21,700- 69,100 രൂപ. പ്രായം: 18-23. ശാരീരിക യോഗ്യത: പുരുഷന്മാർക്ക് 170 സെന്റിമീറ്റർ ഉയരം വേണം. 80 സെന്റിമീറ്റർ നെഞ്ചളവും അഞ്ച് സെന്റിമീറ്റർ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെന്റിമീറ്റർ ഉയരം വേണം. അപേക്ഷകർക്ക് പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കമുണ്ടായിരിക്കണം. എഴുത്തുപരീക്ഷകമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ഒരു മണിക്കൂറാണ് സമയം. 80 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ട് മാർക്കും തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുമുണ്ടായിരിക്കും. ബെംഗളൂരു ആസ്ഥാനമായ കെ കെ ആർ റീജ്യനിലാണ് കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടുന്നത്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രം. ഒരാൾക്ക് മൂന്ന് പരീക്ഷാ കേന്ദ്രം വരെ തിരഞ്ഞെടുക്കാം.എഴുത്തുപരീക്ഷയിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർ കായികക്ഷമതാ പരിശോധനയും ശാരീരിക യോഗ്യതാ പരീക്ഷയും അഭിമുഖീകരിക്കണം. ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി വേണം അപേക്ഷിക്കാൻ. പഴയ വെബ്സൈറ്റായ https:/ssc.nicinൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്തവരും പുതിയ വെബ്സൈറ്റായ https://ssc.gov.inൽ രജിസ്റ്റർ ചെയ്യണം. ലൈവ് ഫോട്ടോയും സ്‌കാൻ ചെയ്ത ഒപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. മൊബൈൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന myssc ആപ്പ് മുഖേനയും അപേക്ഷിക്കാം.അവസാന തീയതി ഡിസംബർ 31ന് രാത്രി 11 വരെ. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജനുവരി എട്ട് മുതൽ പത്ത് വരെ സമയം അനുവദിക്കും.