ബെംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിവാഹമോചനം വർധിച്ചതോടെയാണ് അധികൃതർ ഈ തീരുമാനത്തിലേക്ക് എത്തിയത്.ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. വളരെക്കാലമായി വിവാഹങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹം കഴിഞ്ഞവർ പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയും തുടർന്ന് പരിശോധനയ്ക്കായി അധികൃർ ക്ഷേത്രത്തെ സമീപിക്കുകയും ചെയ്യുന്നത് തലവേദനയായി എന്നാണ് ക്ഷേത്ര മാനേജ്മെന്റ് പറയുന്നത്.Bangalore temple bans weddings after noticing surge in divorce cases and priests being called as witnesses The Halasuru Someshwara Swamy Temple in Bengaluru has stopped conducting weddings after temple authorities expressed concern over a growing number of couples returning to… pic.twitter.com/KEHxXtgPsi— Amish Aggarwala (@AmishAggarwala) December 8, 2025 ക്ഷേത്രം അധികൃതർ തന്റെ വിവാഹം നടത്താൻ വിസമ്മതിച്ചുവെന്ന് ആരോപിച്ച് ഒരാൾ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) പരാതി നൽകിയതോടെയാണ് ഇക്കാര്യം വാർത്തയാകുന്നത്. സിഎംഒ വിശദീകരണം ചോദിച്ചപ്പോൾ, കോടതിമുറികളിൽ കയറിയിങ്ങാൻ തങ്ങൾക്ക് താത്പര്യമില്ലെന്നായിരുന്നു പുരോഹിതന്മാരുടെ മറുപടി.വിവാഹമോചന നടപടികൾ നടക്കുമ്പോൾ കോടതികൾ പലപ്പോഴും പുരോഹിതന്മാരെ തങ്ങളുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിക്കാറുണ്ടെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. “നിരവധി ദമ്പതികൾ മാതാപിതാക്കളറിയാതെ വിവാഹം കഴിക്കാൻ വ്യാജ രേഖകൾ ഹാജരാക്കുന്നുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഈ ദമ്പതികളുടെ മാതാപിതാക്കൾ എത്തുകയും ചില സന്ദർഭങ്ങളിൽ കോടതി കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നു,” ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഗോവിന്ദരാജു പറഞ്ഞു.Also Read: യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി വീഡിയോക്ഷേത്രം മറ്റ് ആചാരങ്ങളും മതപരമായ ചടങ്ങുകളും തുടർന്നും നടത്തുന്നുണ്ടെങ്കിലും, വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തീരുമാനം പിന്നീട് പുനഃപരിശോധിക്കുമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സൈബറിടത്ത് ചർച്ചകൾ സജീവമാണ്.The post ‘വിവാഹമോചനം കൂടുന്നു, കോടതി കയറിയിറങ്ങാൻ വയ്യ’; ബെംഗളൂരു ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക് appeared first on Kairali News | Kairali News Live.