‘അടൂർ പ്രകാശിൻ്റേത് പൊതുനിലപാടിൻ്റെ ഭാഗവും കോൺഗ്രസിൻ്റെ സംസ്കാരവുമാണ്’: ഡിവൈഎഫ്ഐ

Wait 5 sec.

അതിജീവിതയെ തള്ളിപ്പറയുകയും കേസിലെ കുറ്റാരോപിതരെ വെള്ളപൂശുകയും ചെയ്ത UDF കൺവീനർ അടൂർ പ്രകാശിൻ്റെ നിലപാട് പൊതുനിലപാടിൻ്റെ ഭാഗവും കോൺഗ്രസിൻ്റെ സംസ്കാരവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അതിജീവിതകൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണിതെന്ന് പ്രസ്താവനയിലൂടെ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ സമൂഹത്തിന് ബാധ്യതയായ ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുന്ന യുഡിഎഫ് സംവിധാനം ഇത്തരത്തിലുള്ള നിലപാട് പിന്തുടരുന്നതിൽ അത്ഭുതമില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.മുൻപ് പ്രമാദമായ സൂര്യനെല്ലി കേസിലെ അതിജീവിതയെ കോൺഗ്രസ് നേതാവ് സുധാകരൻ അപമാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. ഈ നിലയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റം തെളിയിക്കാനായി അപ്പീൽ നൽകുവാൻ സർക്കാർ തീരുമാനിച്ചതിനെ അപഹസിച്ച അടൂർ പ്രകാശ് കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുകയും വേട്ടക്കാർക്ക് ഒത്താശ ചെയ്യുകയുമാണ് ചെയ്യുന്നത് ഡി വൈ എഫ് ഐ പറഞ്ഞു.ALSO READ: ആരോഗ്യസെസ് ബിൽ: പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളോട്‌ തുടരുന്ന നീതികേട് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം പിഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഇത്തരം ശക്തികളെ സമൂഹം തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.The post ‘അടൂർ പ്രകാശിൻ്റേത് പൊതുനിലപാടിൻ്റെ ഭാഗവും കോൺഗ്രസിൻ്റെ സംസ്കാരവുമാണ്’: ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.