“യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ്, ഇരകൾക്കൊപ്പമല്ല” അടൂർ പ്രകാശിനെതിരെ വിമർശനവുമായി എ എ റഹീം

Wait 5 sec.

നടി ആക്രമിക്കപ്പെട്ട കേസിൽ അടൂർ പ്രകാശ് നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി എ എ റഹീം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് സർക്കാരിന് വേറെ പണിയില്ലേ എന്നാണ് ഇന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്. ഇതിനെതിരെയാണ് എ എ റഹീം ശക്തമായ ഭാഷയിൽ വിമർശിച്ചത്. യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ് ഇരകൾക്കൊപ്പമല്ല എന്നാണ് എ എ റഹീം പോസ്റ്റിൽ പറയുന്നത്. അടൂർ പ്രകാശിനും യു ഡി എഫ് നും രാഹുൽ മാങ്കൂട്ടത്തിലിന്റെ നാക്കും മനസ്സുമാണെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടി കാട്ടി.ALSO READ : ‘സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പമായിരുന്നു; തുടർന്നും ഈ പിന്തുണ നൽകും; അടൂർ പ്രകാശിന്റെ നിലപാട് വിചിത്രം’; മുഖ്യമന്ത്രിഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപംയു ഡി എഫ് ന്റെ ഔദ്യോഗിക നിലപാട് ഇന്ന് അതിന്റെ കൺവീനർ പ്രഖ്യാപിച്ചിരിക്കുന്നു.“യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ്,ഇരകൾക്കൊപ്പമല്ല”!!.അടൂർ പ്രകാശിനും,യു ഡി എഫ് നുംരാഹുൽ മാൻകൂട്ടത്തിലിന്റെ മനസ്സും നാക്കുമാണ്.The post “യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ്, ഇരകൾക്കൊപ്പമല്ല” അടൂർ പ്രകാശിനെതിരെ വിമർശനവുമായി എ എ റഹീം appeared first on Kairali News | Kairali News Live.