പാൻ മസാല ഉൽപ്പന്നങ്ങൾക്ക് മേൽ പ്രത്യേക സെസ് ചുമത്തുന്ന ആരോഗ്യസുരക്ഷാ–ദേശീയസുരക്ഷാ സെസ് ബില്ലിന് അംഗീകാരം നൽകി പാർലമെന്റ്. ബില്ലിന്മേലുള്ള ചർച്ചാ സമയത്ത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന വിവേചനം വ്യക്തമായി ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം പി.പുകയില ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന സെസ് ആരോഗ്യ– പ്രതിരോധ മേഖലകളിൽ ചെലവഴിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യമേഖലയ്ക്ക് ഇത്ര പ്രതിരോധ മേഖലയ്ക്ക ഇത്ര എന്ന് വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് ഡോ. ജോൺബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും അർഹമായ വിഹിതം ഉറപ്പുവരുത്തണം എന്നും ജോൺബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.Also Read: ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ ജോൺബ്രിട്ടാസ് എം പി വിമർശിച്ചു.“ഞങ്ങൾ മോശമാണ് മാം…ഞങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസവും ചികിത്സയും നൽകുന്നു…ഞങ്ങൾ വളരെ മോശമാണ് മാം…എന്തുകൊണ്ടെന്നാൽ ഞങ്ങൾ അതി ദാരിദ്ര്യം നിർമാർജനം ചെയ്തു …ഞങ്ങൾ മഹാ മോശം..ശരാശരി മലയാളിയുടെ ആയുസ്സ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ 10 വർഷം കൂടുതലാണ് !The post ആരോഗ്യസെസ് ബിൽ: പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളോട് തുടരുന്ന നീതികേട് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.