വോട്ട് മറ്റാരോ രേഖപ്പെടുത്തി: കൊല്ലം കോർപ്പറേഷനില്‍ കളളവോട്ടെന്ന് പരാതി

Wait 5 sec.

കൊല്ലം കോർപ്പറേഷനില്‍ കളളവോട്ടെന്ന് പരാതി. കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷനിലാണ് കള്ളവോട്ട് നടന്നെന്ന പരാതിയുയര്‍ന്നത്. കൊല്ലം താമരക്കുളം ക്രമനമ്പർ 644 സ്വദേശിനി ഫാത്തി നിസാമിൻ്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്ന പരാതിയുണ്ടായി. പിന്നാലെ ടെണ്ടർ വോട്ട് ചെയ്യിച്ചു.അതേസമയം, ഏ‍ഴ് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ‍വോട്ടിംഗ് പുരോഗമിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനര്‍ത്ഥികളെല്ലാം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ ബിജെപി സംഘർഷത്തിന് ശ്രമിച്ചു. ചീഫ് ഇലക്ഷൻ ഏജൻ്റ് എസ് ഷാഹിനെ കൈയ്യേറ്റം ചെയ്യാനാണ് ബി ജെ പി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ പോളിങ് സ്റ്റേഷനകത്ത് കയറിയപ്പോഴാണ് ഷാഹിനു നേരെ കയ്യേറ്റ ശ്രമം നടത്തിയത്. ട്രാൻസ്ജെൻഡർ വോട്ടർമാരെയും ബിജെപി പ്രവർത്തകർ തടഞ്ഞതായി പരാതികള്‍ ഉയരുന്നുണ്ട്.ALSO READ: ‘പെൺകുട്ടി വീട്ടിലേക്ക് ഓടിവന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് തോന്നിയത്’; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണം; ലാൽസമാധാനപരമായി നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിെ അലങ്കോലപ്പെടുത്താനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് വഞ്ചിയൂർ വാർഡ് എൽഡിഎഫ് സ്ഥാനാർഥി വഞ്ചിയൂർ ബാബു പ്രതികരിച്ചു.The post വോട്ട് മറ്റാരോ രേഖപ്പെടുത്തി: കൊല്ലം കോർപ്പറേഷനില്‍ കളളവോട്ടെന്ന് പരാതി appeared first on Kairali News | Kairali News Live.