പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു; ആർ ശ്രീലേഖയ്ക്ക് എതിരെ നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ

Wait 5 sec.

തെരെഞ്ഞെടുപ്പ് ദിനത്തിൽ ചട്ട വിരുദ്ധമായി പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവം ഗൗരവതരമെന്ന് കമ്മീഷൻ വ്യക്തമാക്കി.തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. ALSO READ : ‘അതിജീവിതയെയും സ്ത്രീസമൂഹത്തെയും അപഹസിക്കുന്നു’: അടൂർ പ്രകാശിന്റെ പരാമർശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടിതെരെഞ്ഞെടുപ്പ് ദിവസം പോളിങ് കഴിയുന്നത് വരെ പ്രീ പോൾ ഫലം പങ്കു വയ്ക്കരുതെന്ന സുപ്രീം കോടതിയുടെയും തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവ് നിലനിൽക്കെയാണ് ശ്രീലേഖയുടെ ഈ നടപടി. വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.The post പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു; ആർ ശ്രീലേഖയ്ക്ക് എതിരെ നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.