‘നീതി കിട്ടേണ്ടത് ആർക്ക് ? അടൂ‌ർ പ്രകാശിന്റെ പ്രസ്താവന അത്യന്തം സ്ത്രീ വി​രുദ്ധം’; പി കെ ശ്രീമതി ടീച്ചർ

Wait 5 sec.

അതിജീവിതയെ വീണ്ടും മാനസികമായി തളർത്തുന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന അത്യന്തം സ്ത്രീ വിരുദ്ധമെന്ന് പി.കെ ശ്രീമതി ടീച്ചർ. പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് പി.കെ ശ്രീമതി ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചത്. ഉമ തോമസ് എം.എൽ.എ പ്രതികരിച്ച പോലെ കേരള സമൂഹമൊന്നോകെ കോൺ​ഗ്രസ് നേതാവിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു. നടിയെ അക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിന് പിൻതുണയുമായി അടൂർ പ്രകാശ് രം​ഗത്ത് വന്നിരുന്നു. അതിജീവിതയ്ക്കൊപ്പം നിന്ന സംസ്ഥാന സർക്കാരിനേയും അടൂർ പ്രകാശ് വിമർശിച്ചിരുന്നു. കേസിൽ അപ്പീൽ പോകുമെന്ന സർക്കാർ തീരുമാമനത്തെ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ സമൂഹത്തിൻ്റെ വിവധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.Also read;നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാൻ വേറെ പണിയില്ലേ എന്ന് അടൂർ പ്രകാശ്ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപംനീതികിട്ടേണ്ടത് ആർക്ക്?UDF കൺവീനർ അടൂർ പ്രകാശിൻ്റെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധം.അതിജീവിതയെ മാനസികമായി വീണ്ടും തളർത്തുന്ന പ്രസ്താവന ശ്രീ അടൂർ പ്രകാശ് പിൻ വലിച്ച് മാപ്പ് പറയണം. ശ്രീമതി ഉമാതോമസ് MLA പ്രതികരിച്ചതുപോലെ കേരളത്തിലെ സ്ത്രീ സമൂഹമൊന്നാകെ കോൺഗ്രസ് നേതാവിൻ്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കണം.The post ‘നീതി കിട്ടേണ്ടത് ആർക്ക് ? അടൂ‌ർ പ്രകാശിന്റെ പ്രസ്താവന അത്യന്തം സ്ത്രീ വി​രുദ്ധം’; പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.