ചായക്കടയിൽ ഫുട്ബാൾ കണ്ടുകൊണ്ടിരുന്നവർക്ക് നേരെ വ്യോമാക്രമണം; മ്യാന്മറിൽ 18 സാധാരണക്കാർക്ക് ദാരുണാന്ത്യം

Wait 5 sec.

സൈനിക ഭരണത്തിലുള്ള മ്യാന്മറിൽ സൈന്യം നടത്തുന്ന ക്രൂരതകൾക്ക് അറുതിയില്ല. വടക്കേ മ്യാന്മറിലുള്ള സാഗൈങ്ങിലെ ഒരു ചായക്കടയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 18 സാധാരണക്കാർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും.ഡിസംബർ അവസാനത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്നതിനിടെയാണ്, സായുധ ജനാധിപത്യ സേനയെ ലക്ഷ്യം വച്ച് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുന്നത്. വിമത വിഭാഗങ്ങളെയാണ് ലക്ഷ്യത്തെ വെക്കുന്നതെങ്കിലും പലപ്പോ‍ഴും സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്.ALSO READ; വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്മുമ്പും സൈന്യം ജനക്കൂട്ടത്തിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ബുദ്ധമത വിശ്വാസികളുടെ ഉത്സവത്തിനിടയിൽ പാരാഗ്ലൈഡർ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.2021 ഫെബ്രുവരിയിലാണ് ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്. ഇത് വ്യാപക ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. സമാധാന പ്രകടങ്ങൾ പോലും സൈന്യം ആയുധം കൊണ്ട് അടിച്ചമർത്തിയതോടെയാണ്, ജനങ്ങൾ സായുധ സമരം ആരംഭിച്ചത്.The post ചായക്കടയിൽ ഫുട്ബാൾ കണ്ടുകൊണ്ടിരുന്നവർക്ക് നേരെ വ്യോമാക്രമണം; മ്യാന്മറിൽ 18 സാധാരണക്കാർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.