തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: തെക്കൻ കേരളത്തില്‍ പോളിംഗ്, വടക്ക് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം

Wait 5 sec.

തെക്കൻ കേരളത്തില്‍ ഇന്ന് പോളിംഗ് നടന്നപ്പോള്‍ വടക്കൻ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം നടന്നു. ഇന്ന് ഏ‍ഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. വടക്കൻ കേരളത്തില്‍ വ്യാ‍ഴാ‍ഴ്ച വോട്ടെടുപ്പ് നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. നാളെ ഈ ജില്ലകളില്‍ നിശബ്ദപ്രചാരണമായിരിക്കും.അതേസമയം, കോഴിക്കോടും തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. ഗ്രാമ – നഗര വ്യത്യാസമില്ലാതെ മുന്നണി പ്രവർത്തകർ, കൊടിക്കലാശം ശക്തി പ്രകടനമാക്കി മാറ്റി. വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. പരസ്യ പ്രചരണത്തിൻ്റെ അവസാന നാളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി വോട്ടുറപ്പിക്കുന്ന പ്രവർത്തനത്തിലായിരുന്നു സ്ഥാനാർത്ഥികൾ. ഉച്ച കഴിഞ്ഞതോടെ വാഹന പര്യടനത്തിലേക്ക് കടന്നു. വാർഡുകളുടെ മുക്കും മൂലയും വിട്ടു പോകാതെ സ്ഥാനാർത്ഥികൾ എത്തി. വൈകീട്ടോടെ ഗ്രാമ – നഗര വ്യത്യാസമില്ലാതെ മുന്നണി പ്രവർത്തകർ കൊട്ടിക്കലാശത്തിന് ഒത്തു കൂടി. പാട്ടും ആട്ടവുമായി അവസാന മണിക്കൂറുകൾ ആഘോഷമായിരുന്നു.ALSO READ: മകൾ ബിജെപി പ്രവർത്തകനൊപ്പം പോയെന്ന് മാതാവ്: കണ്ണൂരിൽ മുസ്ലിം ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതിഓരോ വാർഡിലും കൊട്ടിക്കലാശം നടന്നു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ച് കൂട്ടമായും സ്ഥാനാർത്ഥികൾ എത്തിയത് പ്രവർത്തകർക്ക് ആവേശമായി. കോഴിക്കോട് കോർപ്പറേഷനിൽ മീഞ്ചന്ത മുതൽ പയ്യാനക്കൽ വരെ നടന്ന റോഡ് ഷോയ്ക്ക് ആവേശം പകർന്ന് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തു.ഒരു മാസം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണ ആവേശത്തിനാണ് സമാപനമായത്. വിട്ടു പോയവരെ നേരിൽ കാണാനും ഫോൺ വഴിയും മറ്റും വോട്ടർമാരിലേക്കെത്താനുമുള്ള സമയമാണ് സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്.The post തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: തെക്കൻ കേരളത്തില്‍ പോളിംഗ്, വടക്ക് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം appeared first on Kairali News | Kairali News Live.