നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന് ബഹ്റൈന്‍; 57 പ്രവാസികളെ നാടുകടത്തി

Wait 5 sec.

മനാമ: താമസ-തൊഴില്‍ നിയമം ലംഘിച്ച 57 പ്രവാസികളെ നാടുകടത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ). നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറുവരെയുള്ള ഒരാഴ്ചക്കാലയളവില്‍ എല്‍എംആര്‍എ നടത്തിയ 1352 പരിശോധന കാമ്പയിനുകളിലാണ് നിയമലംഘകരെ കണ്ടെത്തിയത്. 25 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.തൊഴില്‍ വിപണി റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ താമസ നിയമങ്ങള്‍ തുടങ്ങിയ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.പൊലീസ് ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷന്‍ വിഭാഗം, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയും പരിശോധന കാമ്പയിനുകളില്‍ പങ്കെടുത്തു. അനധികൃത തൊഴില്‍ സമ്പ്രദായങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് തൊഴില്‍ വിപണി റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. The post നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന് ബഹ്റൈന്‍; 57 പ്രവാസികളെ നാടുകടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.