ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ. ക്യൂവിലുള്ളവർ കൂടി വോട്ട് ചെയ്താലേ അന്തിമ കണക്ക് വ്യക്തമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 75% പോളിംഗ് പ്രതീക്ഷിക്കുന്നതായി പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.എട്ടു മണിയോടുകൂടി കൃത്യമായ കണക്ക് അറിയാൻ കഴിയും. ആലപ്പുഴ മന്നഞ്ചേരി പോളിംഗ് സ്റ്റേഷനിൽ റീപോളിംഗ് നടക്കുമെന്നും അത് വ്യാ‍ഴാ‍ഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. മറ്റന്നാൾ പോളിംഗ് നടക്കേണ്ട ജില്ലകളിൽ നാളെ രാവിലെ 9 മണിയോടെ പോളിംഗ് സാധനങ്ങളുടെ വിതരണം നടക്കും.ALSO READ: കരിങ്കുളം പഞ്ചായത്തിൽ തെരഞ്ഞെടുപ്പിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കോൺഗ്രസ് ആക്രമണംആർ ശ്രീലേഖ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മാധ്യമ വാർത്ത വന്നയുടൻ തന്നെ സൈബർ സെല്ലിലേക്ക് റിപ്പോർട്ട് നൽകി. ഷെയർ ചെയ്തിട്ടുള്ള വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തു. ജില്ലാ കളക്ടറും വരണാധികാരിയും നൽകുന്ന റിപ്പോർട്ടിന് അനുസരിച്ച് നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർ ശ്രീലേഖ ഐപിഎസ് എന്നത് ഫ്ലക്സില്‍ ഉപയോഗിച്ചതിനും അദ്ദേഹം പ്രതികരിച്ചു. റിട്ടേണിംഗ് ഓഫീസറാണ് കാര്യങ്ങൾ പരിശോധിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.The post ‘ആദ്യഘട്ട വോട്ടെടുപ്പ് പൂർണം, ആർ ശ്രീലേഖയ്ക്കെതിരെ കര്ശന നടപടിയുണ്ടാകും’: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര് appeared first on Kairali News | Kairali News Live.