എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് പേരയ്ക്ക. വിറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും മഗ്നീഷ്യം, പൊട്ടാസ്യം മുതലായ ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നവുമാണ് കക്ഷി. കൂടാതെ പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമെല്ലാം പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. മികച്ച ദഹനത്തിനും മലബന്ധം ഒഴിവാക്കാനുമെല്ലാം ഇത് സഹായിക്കുന്നു.എന്നാൽ പേരയ്ക്ക കൊണ്ട് ഒരു ജെല്ലി ഉണ്ടാക്കിയാലോ, നല്ല മധുരമൂറുന്ന ഈ പേരയ്ക്ക ജെല്ലി കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പേരയ്ക്ക ജെല്ലി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ ചേരുവകൾപേരയ്ക്ക, പഴുത്തു മൃദുവായത് – ഏഴ്വെള്ളം – അഞ്ചു കപ്പ്നാരങ്ങാനീര് – മൂന്നു വലിയ സ്പൂണ്‍പഞ്ചസാര – മൂന്നു കപ്പ്ഉണ്ടാക്കുന്ന വിധംആദ്യം പേരയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് വെള്ളം ചേർത്ത് 10 -15 മിനിറ്റ് വേവിക്കാം. ശേഷം നന്നായി ഉടച്ചെടുത്ത് അരിച്ചു പൾപ്പും ജ്യൂസും മാത്രം എടുക്കണം. ഇത് പാനിലാക്കി നാരങ്ങാനീര് ചേർത്തു യോജിപ്പിക്കുക. ഒരു കപ്പ് മിശ്രിതത്തിന് ഒരു കപ്പ് പഞ്ചസാര എന്ന കണക്കു പ്രകാരം ചേർത്ത് അടുപ്പത്തു വച്ച് തുടരെയിളക്കണം. നന്നായി ഇളക്കിയില്ലെങ്കിൽ ജെല്ലി കട്ടിയായിപ്പോകും.Also Read: ബ്രേക്ക് ഫാസ്റ്റിന് ഒരു ‘മോഡേൺ ഇഡലി’ ആയാലോ? സിംപിളാണ്, ടേസ്റ്റിയുംജെല്ലി പാകമായോ എന്നറിയാൻ ഒരു തുള്ളി ജെല്ലി വെള്ളത്തിൽ ഇറ്റിക്കുക. സെറ്റായാൽ പാകമായി എന്ന് മനസിലാക്കാം. പകമായില്ലെങ്കിൽ ജെല്ലി വെള്ളത്തിൽ അലിഞ്ഞു ചേരും. ശേഷം അടുപ്പിൽ നിന്നു വാങ്ങി മുകളിലുള്ള പത മാറ്റി വൃത്തിയുള്ള കുപ്പിയിലാക്കുക. നന്നായി ചൂടാറിയ ശേഷം കുപ്പിയിലടച്ച് ഉപയോഗിക്കാം.The post പേരയ്ക്ക കൊണ്ടൊരു ജെല്ലി ഉണ്ടാക്കിയാലോ? കുട്ടികളെ വീഴ്ത്താൻ ഇതുമതി appeared first on Kairali News | Kairali News Live.