തിരുവനന്തപുരം കരിങ്കുളം പഞ്ചായത്തിൽ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് അക്രമം. കരിങ്കുളം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കോൺഗ്രസ് അക്രമം നടത്തിയത്. വിനോദ്, വൈശാഖി എന്നിവര്‍ക്ക് പരുക്കേറ്റു. മിഷണറി ഓഫ് ചാരിറ്റബിളിലുള്ളവര്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോ‍ഴാണ് കോൺഗ്രസ് പ്രവർത്തകർ അവരെ തടഞ്ഞത്. ഇത് സി പി ഐ എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.കോൺഗ്രസ് പ്രവർത്തകർ ഇടിവള കൊണ്ട് സി പി ഐ എം പ്രവർത്തകരെ അക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വഞ്ചിയൂരും ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ട്രാൻസ്ജെൻഡേ‍ഴ്സിനെതിരെയാണ് ആക്രമണം നടത്തിയത്.ALSO READ: വിവാഹമോചനം ലഭിച്ചതിന് പിറ്റേദിവസം യുവതിയെയും ഇരട്ടക്കുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം അമേരിക്കയിലെ ആർക്കൻസാസിൽകള്ളവോട്ട് ചെയ്യാനെത്തിയെന്ന ആരോപണമാണ് ട്രാൻസ്ജെൻഡേ‍ഴ്സിനെതിരെ ഉന്നയിച്ചത്. പിന്നാലെ ട്രാൻസ്ജെൻഡേ‍ഴ്സ് നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ജെൻഡറിനെ അധിക്ഷേപിച്ചു, ആക്രമണം നടത്തി, ശല്യം ചെയ്തു എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചത്.The post കരിങ്കുളം പഞ്ചായത്തിൽ തെരഞ്ഞെടുപ്പിനിടെ സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കോൺഗ്രസ് ആക്രമണം appeared first on Kairali News | Kairali News Live.