കൊല്ലത്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ കണക്ക് ചോദിച്ച് എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസ്. കൊല്ലം ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി മീരാ നായർക്ക് വേണ്ടിയാണ് കണക്കെടുപ്പ്. ആവണിശ്വരം എപിപിഎം വിഎച്ച് എസ്എസിലെ ഹെഡ്മിസ്ട്രസാണ് സ്കൂളിലെ പ്രിൻസിപ്പാളിനായി വോട്ട് പിടിക്കാൻ സ്കൂളിനെ ദുരുപയോഗം ചെയ്തത്. ഇത് തെളിയിക്കുന്ന അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഹെഡ്മിസ്ട്രസ് ഇട്ട ശബ്ദരേഖ പുറത്തുവന്നു. സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.ALSO READ: ‘നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ഫോറം 2A ഡിക്ലറേഷൻ വ്യാജം’; കോ‍ഴിക്കോട് ഏറാമല UDF സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി LDFഅതേസമയം സ്ഥാനാർത്ഥിക്കുവേണ്ടി നിർബന്ധിത പണപിരിവ് നൽകണമെന്നും എച്ച് എം അധ്യാപകരുടെ ഗ്രൂപ്പിൽ സന്ദേശവുമയച്ചു. ഇതിനായി മാലിനി രഘുനാഥിന്റെ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യണമെന്നും സന്ദേശത്തിൽ നിർദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ചില അധ്യാപകർ തെരഞ്ഞെടുപ്പ് ചട്ടം ലംഘനത്തിന് കൂട്ടുനിന്നെന്നും LDF തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ആരോപിച്ചു.The post കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സ്കൂളിനെ ദുരുപയോഗം ചെയ്ത് ഹെഡ്മിസ്ട്രസ്; രക്ഷിതാക്കൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ കണക്ക് ചോദിച്ച് വാട്സ്ആപ്പ് ശബ്ദസന്ദേശം appeared first on Kairali News | Kairali News Live.