നവജ്യോത് കൗർ സിദ്ധുവിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

Wait 5 sec.

ചണ്ഡീഗഡ് | നാടകീയമായ രാഷ്ട്രീയ നീക്കത്തിൽ, ഡോ. നവജ്യോത് കൗർ സിദ്ധുവിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗാണ് നടപടിയെടുത്തത്.മുതിർന്ന പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടും, സീറ്റ് വിഭജനത്തിൽ അഴിമതി ആരോപിച്ചുമുള്ള ഡോ. സിദ്ധുവിൻ്റെ സമീപകാല പ്രസ്താവനകളാണ് നടപടിക്ക് കാരണം. സിദ്ദുവിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയരാൻ കാരണമായിരുന്നു.