റിയാദ് | സഊദി -ഖത്തരി ഏകോപന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതായനായി ഖത്തര്‍ അമീര്‍ ശൈഖ്തമീം ബിന്‍ ഹമദ് അല്‍-താനി സഊദി തലസ്ഥാനമായ റിയാദിലെത്തി.കൗണ്‍സിലിന്റെ എട്ടാമത് യോഗത്തില്‍ ശൈഖ് തമീം അധ്യക്ഷത വഹിക്കും.സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളില്‍ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് ഏകോപന കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനിയും,ഔദ്യോഗിക പ്രതിനിധി സംഘവും ശൈഖിനെ അനുഗമിക്കുന്നുണ്ട്