‘നാട് തകരണം എന്ന് ചിന്തിക്കുന്ന ഹീനമനസുകളുണ്ട്; അവരാണ് കിഫ്ബിക്കെതിരെ നോട്ടീസുമായി വന്നത്’; മുഖ്യമന്ത്രി

Wait 5 sec.

നാട് തകരണം എന്ന് ചിന്തിക്കുന്ന ഹീനമനസ്സുകളുണ്ട് നമ്മുടെ നാട്ടിലെന്നും അവരാണ് കിഫ്ബിക്കെതിരെ നോട്ടീസുമായി വന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ഭൂമിക്കച്ചവടവും കിഫ്ബി കേരളത്തിൽ നടത്തിയിട്ടില്ല. പശ്ചാത്തല സൗകര്യ വികസനത്തിനാണ് ഭൂമി ഏറ്റെടുത്തത്. ദേശീയ പാതയ്ക്ക് ഭൂമിയേറ്റെടുക്കാൻ കിഫ്ബിയാണ് പണം മുടക്കിയത്. വൻകിട പദ്ധതികൾക്ക് വേണ്ടിയാണ് കിഫ്ബി ആവിഷ്കരിച്ചതെന്നും നോട്ടീസുമായി വന്നാൽ മുട്ടുവിറയ്ക്കും എന്നാേണാ കരുതിയത് എന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ALSO READ: കേരളം വഴികാട്ടും… ഇത് കേരള മോഡൽ;പൊതു സേവനത്തിന് കേരളത്തിന്റെ പദ്ധതികൾ മാതൃകയാക്കി കേന്ദ്രവുംതെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്. കഴിഞ്ഞ 2016 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രഖ്യാപിച്ച 600 ൽ 580 വാഗ്ദാനങ്ങളും നടപ്പാക്കി. ഏറ്റവും ഉയർന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളം മാറി. എൽ ഡി എഫ് ഭരണത്തിൽ ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.The post ‘നാട് തകരണം എന്ന് ചിന്തിക്കുന്ന ഹീനമനസുകളുണ്ട്; അവരാണ് കിഫ്ബിക്കെതിരെ നോട്ടീസുമായി വന്നത്’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.