എറണാകുളം| എറണാകുളം പെരുമ്പാവൂര്‍ വെങ്ങോലയില്‍ വോട്ട് ചെയ്യാന്‍ എത്തിയ 80കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പില്‍ വീട്ടില്‍ രാഘവന്‍ നായര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.വെങ്ങോലയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ഒന്നാം നമ്പര്‍ ബുത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുന്നതിനിടെ രാഘവന്‍ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.