ഓപ്പറേഷൻ ഈക്വലൈസ്; മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയിൽ ഏർപ്പെട്ട171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്

Wait 5 sec.

ലണ്ടൻ: യു.കെ.യിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 171 ഡെലിവറി തൊഴിലാളികൾ പിടിയിലായി. പിടിയിലായവരിൽ ഇന്ത്യക്കാർ അടക്കമുള്ള ആളുകളുണ്ട്. ബ്രിട്ടനിലെ അനധികൃത കുടിയേറ്റം തടയുന്നതിനായി ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ റെയ്ഡുകൾ.ഓപ്പറേഷൻ ഈക്വലൈസ് എന്ന് നാമകരണം ചെയ്ത പരിശോധനയിലാണ് അനധികൃത ഡെലിവറി തൊഴിലാളികളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയവരിൽ ബംഗ്ലാദേശ്, ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നു. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.ALSO READ : ‘ജമാഅത്ത ഇസ്ലാമി നുണ പ്രചാരണത്തിൽ പരിശീലനം നേടിയവർ’; സിപിഐഎമ്മിന് സംഘിപ്പട്ടം ചാർത്താൻ പുറപ്പെട്ടാൽ ജനങ്ങളത് വെള്ളം തൊടാതെ വിഴുങ്ങുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രികഴിഞ്ഞ വർഷം മാത്രം 11,000-ലധികം പേരെ പരിശോധിക്കുകയും അതിൽ 8,000‑ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ, ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകളില്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.The post ഓപ്പറേഷൻ ഈക്വലൈസ്; മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയിൽ ഏർപ്പെട്ട171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് appeared first on Kairali News | Kairali News Live.