ഐപിഎൽ 2026 ലേലം ചൊവ്വാഴ്ച അബുദാബിയിൽ; അന്തിമ പട്ടികയിൽ 350 പേർ

Wait 5 sec.

അബുദാബിയിൽ ഡിസംബർ 16-ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ 350 ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഫ്രാഞ്ചൈസികളുമായി നടത്തിയ വ്യാപകമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലേലം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മണിക്ക്, എതിഹാദ് അരീനയിൽ വച്ച് നടക്കും.നേരത്തെ ലേലത്തിന് രജിസ്റ്റർ ചെയ്ത 1,390 പേരിൽ നിന്ന് 110 വിദേശ താരങ്ങളടക്കം 350 പേരുകൾ ആണ് അവസാന പട്ടികയിൽ ഇടം നേടിയത്. ഇതിൽ 224 കളിക്കാർ അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളും, 14 താരങ്ങൾ അൺക്യാപ്ഡ് വിദേശ കളിക്കാർ ആണ്.Also Read: സെമിയിൽ ജർമനിയോട് തോൽവി: ടീം ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പുറത്ത്പ്രാഥമിക പട്ടികയിൽ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്റൺ ഡി കോക്ക് ആണ് ലിസ്റ്റിലെ അപ്രതീക്ഷിത സാന്നിധ്യം.അന്തർദേശീയ വിരമിക്കൽ പിന്‍വലിച്ച് ഇന്ത്യയ്‌ക്കെതിരെ നടന്ന ഏകദിനത്തിൽ സെഞ്ചുറി അടിച്ച് മടങ്ങിയെത്തിയ കോക്ക് 1 കോടി രൂപ അടിസ്ഥാന വിലയോടെയാണ് ലേലത്തിന്റെ ഭാഗമായത്.The post ഐപിഎൽ 2026 ലേലം ചൊവ്വാഴ്ച അബുദാബിയിൽ; അന്തിമ പട്ടികയിൽ 350 പേർ appeared first on Kairali News | Kairali News Live.