അതിജീവിതയെ അപമാനിച്ച അടൂർ പ്രകാശിന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ദിലീപിനെ പിന്തുണച്ചുളള അടൂർ പ്രകാശിൻ്റെ പ്രസ്താവനയിലൂടെ അതിജീവിതക്കൊപ്പമല്ല യുഡിഎഫ് എന്ന് വ്യക്തമായതായി എംവിഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആദ്യം മുതൽക്കേ വേട്ടക്കാർക്കൊപ്പമായിരുന്നു യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘നീതി കിട്ടേണ്ടത് ആർക്ക് ? അടൂർ പ്രകാശിന്റെ പ്രസ്താവന അത്യന്തം സ്ത്രീ വിരുദ്ധം’; പി കെ ശ്രീമതി ടീച്ചർഇന്ന് രാവിലെയാണ് നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം അടൂർ പ്രകാശ് നടത്തിയത്. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാതെ പ്രതിയായ നടന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ആദ്യം മുതൽ നിലകൊള്ളുന്നതിന്റെ തെളിവാണ് അടൂർ പ്രകാശിന്റെ പ്രതികരണം. അതേസമയം അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. ആരെ ദ്രോഹിക്കാൻ കഴിയും എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നും കൺവീനർ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് ദിവസം തന്നെ കൺവീനറുടെ സ്ത്രീയവിരുദ്ധ പരാമർശത്തിൽ വെട്ടിലായിരിക്കുകയാണ് യുഡിഎഫ്.The post അടൂർ പ്രകാശിൻ്റെ പ്രസ്താവന: ‘അതിജീവിതക്കൊപ്പമല്ല യുഡിഎഫ് എന്ന് വ്യക്തമായി; ആദ്യം മുതൽക്കേ വേട്ടക്കാർക്കൊപ്പമായിരുന്നു അവർ’; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.