മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ‘ഗ്രാസ് റൂട്ട് ഡെമോക്രസി’യുടെ ആഘോഷം കേരളത്തിലുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. തെരഞ്ഞെടുപ്പ് പ്രക്രിയയെ കേരളത്തിലെ ജനങ്ങൾ അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ വികസനം നിർണ്ണയിക്കാൻ വേണ്ടിയുള്ള ഒന്നായിട്ടാണ് കാണുന്നത്. വികസനം, സുരക്ഷ, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെ ചേർത്ത് പിടിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പ് ക്യാൻവാസാണ് ഇവിടെ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഒളിമ്പിക്സ് തിരുവനന്തപുരത്ത് കൊണ്ടുവരുമെന്നുള്ള ബിജെപിയുടെ വാഗ്ദാനങ്ങളെ അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അവർ വാഗ്ദാനം ചെയ്ത ടൂറിസം സർക്യൂട്ടുകൾ പോലെയുള്ള കാര്യങ്ങൾ ഇതുവരെ വന്നിട്ടില്ല. കേരളത്തിലേക്ക് വരേണ്ട ഓരോ വികസന ദൗത്യങ്ങളെയും തടസപ്പെടുത്താൻ എന്തെങ്കിലും ഇടപെടൽ നടത്തുക മാത്രമാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ALSO READ; ‘നീതി കിട്ടേണ്ടത് ആർക്ക് ? അടൂർ പ്രകാശിന്റെ പ്രസ്താവന അത്യന്തം സ്ത്രീ വിരുദ്ധം’; പി കെ ശ്രീമതി ടീച്ചർഎയിംസ് ഏറെക്കുറെ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അത് എവിടെ സ്ഥാപിക്കണം എന്നതിനെ സംബന്ധിച്ച് വിവാദമുണ്ടാക്കി തടസപ്പെടുത്തിയത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പുതിയ എന്തെങ്കിലും വികസനം അവരുടെ ഭാഗത്തു നിന്ന് വരുമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തിൽ ആർക്കും പറയാൻ കഴിയില്ലെന്നും, ഇത് ജനങ്ങൾ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.The post ‘കേരളത്തിൽ നടക്കുന്നത് ‘ഗ്രാസ് റൂട്ട് ഡെമോക്രസി’യുടെ ആഘോഷം; കേരളത്തിലെ വികസനങ്ങൾക്ക് തടയിടാനാണ് ബിജെപിയുടെ നിരന്തര ശ്രമമെന്നും ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.