സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് ആറു ലക്ഷം വരെ വരുമാനത്തിലേക്ക്: അറിയാം ജെൻ സീയുടെ കരിയർ വിജയ രഹസ്യങ്ങൾ

Wait 5 sec.

അതി വേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ, സാമ്പത്തിക അനിശ്ചിതത്വം, തൊഴിൽ സങ്കല്പങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ഇവ സൃഷ്ട്ടിക്കുന്ന നിരവധി വെല്ലുവിളികൾക്കിടയിലാണ് ജനറേഷൻ Z (Gen Z) തൊഴിൽ മേഖലയിലേക്ക് കടക്കുന്നത് എന്നാൽ ഈ വെല്ലുവിളികളെ അതിജീവിച്ച് ആറു ലക്ഷം (വാർഷിക വരുമാനം) വരെ വരുമാനമുള്ള തൊഴിൽ കണ്ടെത്താൻ ജെൻസീക്ക് സാധിക്കുന്നുമുണ്ട്. ഇതിനായി അവർ പിന്തുടരുന്ന നിരവധി വഴികളുമുണ്ട്.സൗത്ത് ആഫ്രിക്കൻ ജേണൽ ഓഫ് ഇക്കണോമിക് ആൻഡ് മാനേജ്‌മെന്റ് സയൻസസിൽ 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം Gen Z-യുടെ കരിയർ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ കാര്യമായി സ്വാധീനിക്കാറില്ല.പരമ്പരാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിനു പകരം സ്വയം-പ്രേരിതമായ ഇടപെടലാണ് Gen Z-യുടെ കരിയർ വിജയത്തിന് പിന്നിൽ. ALSO READ : വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ മികവിന് ദേശീയ അംഗീകാരം നേടി കൈറ്റ്; ‘സമഗ്ര പ്ലസ് എ ഐ’ യ്ക്ക് ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ അന്തരീക്ഷത്തിൽ പൊരുത്തപ്പെടാനുള്ള കഴിവ് ആർജിച്ചെടുക്കുന്നതിലൂടെ പല Gen Z-ക്കാരും അവരുടെ കഴിവുകൾ നിരന്തരം നവീകരിക്കുകയും ഉപദേശകരെ (മെന്റർമാരെ) തേടുകയും ചെയ്യുന്നു. ഇത് ജോലി നിലനിർത്താനും കരിയറിൽ മുന്നോട്ട് പോകാനും അവരെ സഹായിക്കുന്നു.മുൻ തലമുറകളെ അപേക്ഷിച്ച് Gen Z വിദ്യാർത്ഥികൾ അവരുടെ കരിയർ പാതകളെക്കുറിച്ച് വർധിച്ച ഉത്കണ്ഠയും അനിശ്ചിതത്വവും നേരത്തെ തന്നെ അനുഭവിക്കാറുണ്ട്. ഇതിനാൽ തന്നെ കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ അവർ മെന്റർഷിപ്പ്, ഇന്റേൺഷിപ്പുകൾ, നൈപുണ്യ വികസന പ്രോജക്റ്റുകൾ എന്നിവ ശീലമാക്കുകയും ഇവ അവരുടെ താൽപ്പര്യങ്ങൾ വ്യക്തമാക്കാനും ആത്മവിശ്വാസം വളർത്താനും അഭിമുഖങ്ങളിലും പ്രാരംഭ ജോലികളിലും മികച്ച പ്രകടനം കാഴ്ചവെക്കാനും സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി അവരുടെ കരിയർ വളർച്ചയെ ഭദ്രമാക്കാനും സാധിക്കുന്നു.ALSO READ : ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷ മെയ് 17-ന് ; ടൈംടേബിൾ പ്രസിദ്ധീകരിച്ചുജെൻ സി കരിയർ മുന്നേറ്റത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വെറും 6% പേർ മാത്രമാണ് കോർപ്പറേറ്റ് ജോലി പ്രാഥമിക ലക്ഷ്യമായി കാണുന്നത് എന്നാണ് 23,000-ത്തിലധികം ജെൻ സി, മില്ലേനിയൽ തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 2025-ലെ ഡെലോയിറ്റ് ആഗോള സർവ്വേ വ്യക്തമാക്കുന്നത്.ജോലി-ജീവിത സന്തുലിതാവസ്ഥ, അർത്ഥവത്തായ ജോലി, സാമ്പത്തിക സുരക്ഷിതത്വം എന്നിവയുടെ ഒരു “ട്രിഫെക്റ്റ” ആണ് ജെൻസിക്കു പ്രിയം. അതിനാൽ തന്നെ അവർ ഒരു സ്വകാര്യ ബ്രാൻഡ് നിർമ്മിക്കുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നു (പ്ലാറ്റ്ഫോം ഇഫക്റ്റുകൾ).ജെൻ സി അവരുടെ പ്രോജക്റ്റുകൾ GitHub-ൽ പ്രസിദ്ധീകരിക്കുകയും , LinkedIn-ൽ കേസ് സ്റ്റഡികൾ പോസ്റ്റ് ചെയ്യുകയും TikTok/Instagram വഴി മൈക്രോ ബിസിനസ്സുകൾ നടത്തുകയും ചെയ്യുന്നു, കൂടാതെ തങ്ങളുടെ കഴിവുകൾ ആളുകൾക്ക് മുന്നിൽ പ്രധാനമായും റിക്രൂട്ടർക്ക് മുന്നിൽ പ്രദർശിപ്പിക്കാനായി പോർട്ട്ഫോളിയോ സൈറ്റുകളും ഇവർ ഉപയോഗിക്കുന്നു.ALSO READ : അദാനി സർവകലാശാലയുടെ രണ്ടാം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു; 87 വിദ്യാർത്ഥികൾക്ക് ബിരുദംജെൻ സി ഒരു പ്രധാന ജോലിയോടൊപ്പം ഫ്രീലാൻസിംഗ്, ഇ-കൊമേഴ്സ്, ട്യൂട്ടറിംഗ്, ക്രിയേറ്റർ മോണിറ്റൈസേഷൻ അല്ലെങ്കിൽ ഒരു ഓൺലൈൻ സേവനം എന്നിവയും ചെയ്യാൻ ശ്രമിക്കാറുണ്ട്, എന്നിട്ട് അതിൽ ഏറ്റവും സാധ്യതയുള്ള സ്ട്രീം വലുതാക്കുന്നു. ചെറുപ്പക്കാരായ തൊഴിലാളികൾക്കിടയിലാണ് ‘ഗിഗ് ഇക്കണോമി’ പങ്കാളിത്തം ഏറ്റവും കൂടുതൽ ഉള്ളത്.മത്സരാധിഷ്ഠിതമായി നിലനിൽക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സർട്ടിഫിക്കേഷനുകളിലൂടെയും പുതിയ കഴിവുകൾ പതിവായി പഠിക്കുക, ഉയർന്ന ROI ഉള്ള ഒരു സ്കിൽ (ഡാറ്റ, ക്ലൗഡ്, ഉൽപ്പന്നം, സെയിൽസ് എഞ്ചിനീയറിംഗ്) തിരഞ്ഞെടുക്കുക, കരിയർ വെല്ലുവിളികളെ നേരിടാൻ പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് സജീവമായി മാർഗ്ഗനിർദ്ദേശം തേടുക ഇവയും ജെൻ സി പിന്തുടരുന്ന കരിയർ ടിപ്സാണ്.ALSO READ : സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾഅവസരങ്ങൾക്കായി സോഷ്യൽ മീഡിയയും പ്രൊഫഷണൽ പരിപാടികളും ഉപയോഗിക്കുക. Gen Z ആക്സിലറേറ്ററുകൾ, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ, പൂർവ്വ വിദ്യാർത്ഥി ചാനലുകൾ, പണമടച്ചുള്ള ഗ്രൂപ്പുകൾ എന്നിവയിൽ ചേരുന്നത് വഴി ജോലിയ്ക്കായി ഇവർ റെഫറലുകൾ നേടിയെടുക്കുന്നു. പൈസയില്ലാത്ത അവസ്ഥയിൽ നിന്ന് ആറ് അക്കത്തിലേക്ക് എത്താനുള്ള ജെൻ സിയുടെ വേഗമേറിയ വഴികൾ രഹസ്യമായ കുറുക്കുവഴികളല്ല മറിച്ച് ചിട്ടയായ ശീലങ്ങളുടെ സംയോജനമാണ്.The post സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് ആറു ലക്ഷം വരെ വരുമാനത്തിലേക്ക്: അറിയാം ജെൻ സീയുടെ കരിയർ വിജയ രഹസ്യങ്ങൾ appeared first on Kairali News | Kairali News Live.