നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയോട് പ്രതികരിച്ച് നടൻ ആസിഫ് അലി. കോടതി വിധിയെ മാനിക്കുന്നുവെന്നാണ് ആസിഫ് അലി പറഞ്ഞത്. അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല. കോടതി വിധിയിൽ അഭിപ്രായം പറയാൻ താൻ ആരുമല്ലെന്നും അഭിപ്രായം പറയുന്നത് കോടതി നിന്ദയാണെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ആസിഫ് അലി പറഞ്ഞത്. എല്ലാവരും കരുതലോടെ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന വിഷയമാണിത്. എന്താണോ പറയാനുള്ളത് അത് കൃത്യമായി മനസിലാക്കി ക്ളാരിറ്റിയോടെ പറയുകയും വേണം.Also read;‘ഇന്നും എപ്പോഴും അവൾക്കൊപ്പം’: ഡബ്ല്യൂസിസിതദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ആസിഫ് അലി. തൊടുപുഴയിലെ പോളിംഗ് ബൂത്തിലെത്തിയായിരുന്നു രാവിലെ ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. സഹോദരൻ അഷ്കർ അലിയും കൂടെയുണ്ടായിരുന്നു. നാൽപ്പത്തിയഞ്ച് മുനുട്ടോളം പോളിംഗ് ബൂത്തിലെ ക്യൂവിൽ നിന്നാണ് ആസിഫ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടിംഗ് നടപടികളിൽ പങ്കാളികളാകണമെന്നും തന്റെ കൂടെ കളിച്ച് വളർന്നവരാണ് സ്ഥാനാഥികളായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്തു തിരക്കാണെങ്കിലും ഇത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും മറ്റെല്ലാം മാറ്റി വച്ച് വോട്ട് രേഖപ്പെടുത്താൻ എത്തണമെന്ന് തീരുമാനിച്ചിരുന്നതായും ആസിഫ് പറഞ്ഞു.The post അതിജീവിതയ്ക്ക് നീതി ലഭിക്കണം, കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫ് അലി appeared first on Kairali News | Kairali News Live.