‘ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്’; സ്ത്രീ പീഡകർക്ക് പിന്തുണയൊരുക്കുന്ന യുഡിഎഫിനെ ജനങ്ങൾ തള്ളുമെന്ന് ബിനോയ് വിശ്വം

Wait 5 sec.

പൊതുവേ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത് എന്നും എൽഡിഎഫ് വലിയ ആവേശത്തിലാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ മുന്നിൽ കഴിഞ്ഞ ഒമ്പതര വർഷത്തെ ജീവിതമുണ്ട്. ജനങ്ങളിൽ തികഞ്ഞ വിശ്വാസവുമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്‍റെ മൂന്നാം ഊഴത്തിലേക്കുള്ള ചവിട്ട് പടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പീഡകർക്ക് പിന്തുണയൊരുക്കുന്ന യുഡിഎഫിനെ ജനങ്ങൾ തള്ളുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.നടിക്കെതിരായ ആക്രമണത്തിന്‍റെ വിധിയിലും അദ്ദേഹം പ്രതികരിച്ചു. എൽ ഡി എഫ് അതിജീവിതക്ക് ഒപ്പമാണ്. അത് ഇന്നും നാളെയും അങ്ങനെ തന്നെയായിരിക്കും. ഇപ്പോൾ സത്യം പൂർണമായി പുറത്ത് വന്നിട്ടില്ല. ഹൈക്കോടതിയ്ക്ക് മുന്നിൽ സത്യം തെളിയും. ശിക്ഷക്കപ്പെട്ട ആറ് പേർക്ക് ആരാണ് പ്രേരണയായതെന്ന് തെളിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.ALSO READ; ‘സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പമായിരുന്നു; തുടർന്നും ഈ പിന്തുണ നൽകും; അടൂർ പ്രകാശിന്റെ നിലപാട് വിചിത്രം’; മുഖ്യമന്ത്രിഅടൂർ പ്രകാശിന്റെ പരാമർശം യുഡിഎഫ് അതിജീവിതക്ക് ഒപ്പമല്ല എന്നതിൻ്റെ തെളിവാണ്. പീഡകനായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതും യുഡിഎഫാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ഒരു സ്ത്രീകളും യുഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്’; സ്ത്രീ പീഡകർക്ക് പിന്തുണയൊരുക്കുന്ന യുഡിഎഫിനെ ജനങ്ങൾ തള്ളുമെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.